സുരേഷ് ഗോപി ഇടഞ്ഞ് തന്നെ; അനുനയിപ്പിക്കാനായി കേരള നേതാക്കൾ, പദവി ഒഴിഞ്ഞാൽ തിരിച്ചടിയാകുമെന്ന് അറിയിക്കും.ഇനി കേന്ദ്രത്തിൽ; സുരേഷ് ഗോപി ഓഫീസിൽ എത്തി ചുമതലയേറ്റു.
കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി (Suresh Gopi). ഹർദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേരളത്തിന്റെയും പ്രത്യേകിച്ച് തൃശൂരിലെയും ജനങ്ങളോടുള്ള തന്റെ നന്ദി രേഖപ്പെടുത്തി. ഭൂരിഭാഗം മന്ത്രിമാരും ഇതേദിവസം തന്നെ ചുമതല ഏറ്റെടുക്കാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭയ്ക്ക് വകുപ്പുകൾ അനുവദിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് സുരേഷ് ഗോപിയെ ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആദ്യ വിജയം അടയാളപ്പെടുത്തി കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായി സുരേഷ് ഗോപി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആദ്യ വിജയം അടയാളപ്പെടുത്തി കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായി സുരേഷ് ഗോപി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് സിപിഐ സ്ഥാനാർത്ഥി സുനിൽ കുമാറിനെ 74,686 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ഞായറാഴ്ചയാണ് ഗോപി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം അദ്ദേഹം മന്ത്രി സഭയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
‘മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നുവെന്ന തെറ്റായ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഇത് തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,’ സുരേഷ് ഗോപി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു.
കൂറ്റൻ തിരമാലകൾ ഞങ്ങളുടെ വീട്ടുമുറ്റത്ത് ആഞ്ഞടിക്കുന്നത് കാരണം ഞങ്ങൾ നിരന്തരം ഭയത്തിലാണ് ജീവിക്കുന്നത്. അത് എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ വീടിനെ നശിപ്പിക്കും,” അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മാധവമുക്കിലെ കെ.സുഭദ്ര പറയുന്നു.വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ജില്ലയിലെ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 184 കുടുംബങ്ങളിലെ 571 പേരെ മാറ്റിപ്പാർപ്പിച്ചു. ചെങ്ങന്നൂരിൽ 11, ചേർത്തലയിൽ നാലും മാവേലിക്കര താലൂക്കിൽ രണ്ടും എന്നിങ്ങനെയാണ് ക്യാമ്പുകൾ. മഴക്കെടുതിയിൽ ആലപ്പുഴയിൽ കാർഷിക മേഖലയ്ക്ക് 10.08 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കൃഷിവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മഴയും വെള്ളക്കെട്ടും 676.85 ഹെക്ടറിലെ കൃഷി നശിച്ചു. 5,081 കർഷകരെയാണ് വിളനാശം ബാധിച്ചത്. ജില്ലയിൽ 129 വീടുകൾ തകർന്നു. അമ്പലപ്പുഴ താലൂക്കിൽ 44, ചേർത്തലയിൽ 35, കാർത്തികപ്പള്ളിയിൽ 19, കുട്ടനാട്ടിൽ 12, മാവേലിക്കരയിൽ 12, ചെങ്ങന്നൂരിൽ ഏഴുവീടുകളും ഉൾപ്പെടുന്നു.
ഇരുമുന്നണികളുടെയും വോട്ട് ബാങ്കിൽ ചോർച്ചയുണ്ടായി. സിപിഎം പാർട്ടി ഗ്രാമങ്ങളിലെ വോട്ടുകൾ ബിജെപിക്ക് കിട്ടി. പിണറായി നടത്തിയ മുസ്ലീം പ്രീണനം യുഡിഎഫിനെ സഹായിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നൽകിയത് പ്രധാനമന്ത്രിയാണ്. സംസ്ഥാന നേതൃത്വം അറിയേണ്ട കാര്യമില്ല. അതിൽ തനിക്ക് റോളില്ല. നടപടിക്രമങ്ങൾ എങ്ങനെയെന്ന് മാധ്യമങ്ങൾ മനസിലാക്കണം. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.