ഡൽഹി: ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ 16 ല്‍ അധികം ഫയർ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും തീ വലിയ തോതില്‍ പടർന്നിരുന്നു.
12 നവജാത ശിശുക്കളെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ഏഴ് പേർ മരിച്ചെന്നാണ് അധികൃതർ അറിയിക്കുന്നത്. അഞ്ച് കുട്ടികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.
അതേസമയം, ശനിയാഴ്ച രാത്രി തന്നെ ഡൽഹിയിലെ ഷഹ്ദാര ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലും തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി 13 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
കൂറ്റൻ തിരമാലകൾ ഞങ്ങളുടെ വീട്ടുമുറ്റത്ത് ആഞ്ഞടിക്കുന്നത് കാരണം ഞങ്ങൾ നിരന്തരം ഭയത്തിലാണ് ജീവിക്കുന്നത്. അത് എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ വീടിനെ നശിപ്പിക്കും,” അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മാധവമുക്കിലെ കെ.സുഭദ്ര പറയുന്നു.വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ജില്ലയിലെ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 184 കുടുംബങ്ങളിലെ 571 പേരെ മാറ്റിപ്പാർപ്പിച്ചു. ചെങ്ങന്നൂരിൽ 11, ചേർത്തലയിൽ നാലും മാവേലിക്കര താലൂക്കിൽ രണ്ടും എന്നിങ്ങനെയാണ് ക്യാമ്പുകൾ. മഴക്കെടുതിയിൽ ആലപ്പുഴയിൽ കാർഷിക മേഖലയ്ക്ക് 10.08 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കൃഷിവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മഴയും വെള്ളക്കെട്ടും 676.85 ഹെക്ടറിലെ കൃഷി നശിച്ചു. 5,081 കർഷകരെയാണ് വിളനാശം ബാധിച്ചത്. ജില്ലയിൽ 129 വീടുകൾ തകർന്നു. അമ്പലപ്പുഴ താലൂക്കിൽ 44, ചേർത്തലയിൽ 35, കാർത്തികപ്പള്ളിയിൽ 19, കുട്ടനാട്ടിൽ 12, മാവേലിക്കരയിൽ 12, ചെങ്ങന്നൂരിൽ ഏഴുവീടുകളും ഉൾപ്പെടുന്നു.